Breaking News

തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിന്നില്ല; പാചക വാതക വിലയിൽ വൻ വ‍ർധനവ് സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വർധിച്ചത്


രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക വിലയിൽ വൻ വർധനവ്. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വർധിച്ചത്. 2009 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. മറ്റു ജില്ലകളിലെ വിലയിൽ ആനുപാതികമായി വർധനയുണ്ടാകും. അതേസമയം വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഹോട്ടലുകളിലും തട്ടുകടകളിൽ അടക്കം ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിനാണ് ഇപ്പോൾ വില കൂട്ടിയത്. സാധാരണ ഒന്നാം തീയതിതന്നെയാണ് എണ്ണ കമ്പനികൾ പാചക വാതക വില പുതുക്കി നിശ്ചയിക്കുന്നത്. എന്നാല്‍ ഗാർഹിക സിലിണ്ടറിന് വില വർധിപ്പിക്കാത്തത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട്..മാർച്ച് ഏഴിന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പിന് ശേഷം പാചക വാതക സിലിണ്ടറിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് മുമ്പ് ഡിസംബർ ഒന്നിന് 101 രൂപയും നവംബർ ഒന്നിന് 266 രൂപയും കൂട്ടിയിരുന്നു.


No comments