Breaking News

മാർച്ച് 28,29ന് ദേശീയ പണിമുടക്കം അധ്യാപകരും ജീവനക്കാരും പരപ്പയിലും ഭീമനടിയിലും ഒടയഞ്ചാലിലും സായാഹ്ന ധർണകൾ സംഘടിപ്പിച്ചു


പരപ്പ : 2022 മാർച്ച് 28, 29 ദിവസങ്ങളിലായി നടക്കുന്ന ദേശീയ പണിമുടക്കത്തിന്റെ  പ്രചരണാർത്ഥം അധ്യാപകരും ജീവനക്കാരും പരപ്പയിലും ഭീമനടിയിലും സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു . 

ഭീമനടിയിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് വി ജഗദീഷ് ഉദ്ഘാടനം ചെയ്തു. ജോയിൻ കൗൺസിൽ ജില്ലാ ജോയിൻ സെക്രട്ടറി പ്രദീപ് കുമാർ അധ്യക്ഷനായി.കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം പി ജനാർദ്ദനൻ,  കെജിഒഎ ജില്ലാ കമ്മിറ്റി അംഗം രാജീവൻ , കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി കെ വസന്തകുമാർ ,  പിവിസുരേഷ് കുമാർ  എൻജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയംഗം  എം പവിത്രൻ എൻ.ജി ഒ യൂണിയൻ ഏരിയ വൈസ് പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. 

പരപ്പയിൽ എൻ ജി ഒ യൂണിയൻ ജില്ലാ നിർവാഹക സമിതിയംഗം പി കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ പ്രസിഡൻറ് വി അനിതകുമാരി അധ്യക്ഷയായി. കെഎസ്ടിഎ ജില്ലാ നിർവാഹക സമിതി അംഗം പി എം ശ്രീധരൻ എൻജിഒ യൂണിയൻ ജില്ലാ നിർവാഹക സമിതി അംഗം ബിജിമോൾ , എൻജിഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയാ സെക്രട്ടറി കെ  വിനോദ് കുമാർ  എന്നിവർ സംസാരിച്ചു.

കോടോം-ബേളൂർ പഞ്ചായത്തിലെ ഒടയംചാലിൽ  സംഘടിപ്പിച്ച സായാഹ്നധർണ  സമരസമിതി നേതാവ് യമുന രാഘവൻ ഉദ്ഘാടനം ചെയ്തു. ജോയിൻ കൗൺസിൽ ജില്ലാ പ്രസിഡൻറ് കെ ഗീത അധ്യക്ഷയായി. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം രാജേഷ് സ്കറിയ , എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡണ്ട് വി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.


മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് അധ്യാപകരും ജീവനക്കാരും കോടോം- ബേളൂർ പഞ്ചായത്തിലെ ഒടയംചാലിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു സമരസമിതി നേതാവും ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവുമായ

യമുനാ രാഘവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു രാജേഷ് സ്കറിയ അഭിവാദ്യ പ്രസംഗം നടത്തി. പ്രീത .കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സുനിൽ കുമാർ സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു .







No comments