Breaking News

കുറുഞ്ചേരി മോഡേൺ ആർട്സ്&സ്പോർട്സ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം സമാപിച്ചു എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു


ഭീമനടി: കുറുഞ്ചേരി മോഡേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷയായി.ക്ലബിന്റെ ആദ്യകാല പ്രവർത്തകരായ കെ വി ചിരുകണ്ഠൻ, കെ ഗോപാലൻ, പി കെ കുര്യൻ, എ രാഘവൻ, വിമുക്ത ഭടൻ എ അനീഷ് എന്നിവരെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു.വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ഡോ.വിനു, ഷൈൻ ചാക്കോ, സുമേഷ് സുകുമാരൻ, ബി നന്ദന, ഹരി ക്ലാസിക് എന്നിവരെ അനുമോദിച്ചു.എല്ലാവർക്കും എംഎൽഎ ഉപഹാരങ്ങൾ നൽകി. രവി ഏഴോം സാംസ്കാരിക പ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ മനോജ് തോമസ്, ടി വി രാജീവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ, കുറുഞ്ചേരി എകെജി വായനശാല സെക്രട്ടറി പി കെ രമേശൻ, പ്രസിഡന്റ് എം വി ബാലകൃഷ്ണൻ, സംഘാടകസമിതി ചെയർമാൻ സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ സുബീഷ് സ്വാഗതവും പ്രസിഡന്റ് സി സജിത്ത് നന്ദിയും പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, സാംസ്കാരികഘോഷയാത്ര, ക്ലബ്, വനിതാവേദി, യുവത, ബാലവേദി പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ, വടക്കൻസ് കണ്ണൂരിന്റെ നാടൻ കലാമേള എന്നിവയും നടന്നു.



No comments