Breaking News

ബെവ്കോയുടെ ബട്ടത്തൂർ വെയർഹൗസിൽ അനധികൃത നിയമനം: ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി


ബെവ്കോയുടെ ബട്ടത്തൂർ വെയർഹൗസിൽ അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച് ബി ജെ പി നടത്തിയ മാർച്ച് ജില്ലാ ജന.സെക്രട്ടറി എ വേലായുധൻ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി.ഉദുമ മണ്ഡലം പ്രസിഡൻ്റ് കെ.ടി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഉമ കടപ്പുറം, ജില്ലാ കമ്മിറ്റിയംഗങ്ങളായ വൈ. കൃഷ്ണദാസ്, കാർത്യായനി പുല്ലൂർ, പത്മിനി ചേറ്റുകുണ്ട്, മണ്ഡലം വൈസ് പ്രസിഡൻ്റ് തമ്പാൻ അച്ചേരി, ട്രഷറർ ഗംഗാധരൻ തച്ചങ്ങാട് എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് പുല്ലൂർ സ്വാഗതവും, വൈസ് പ്രസിഡൻ്റ് സദാശിവൻ മണിയങ്ങാനം നന്ദിയും പറഞ്ഞു.

No comments