Breaking News

ഭീമനടി കുറുഞ്ചേരി ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി


ഭീമനടി: കുറുഞ്ചേരി ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി വായനശാല പരിസരവും സമീപത്തെ  ഓടയും ബ്രദേഴ്സ് പ്രവർത്തർ ശുചീകരിച്ചു. കുറുഞ്ചേരിയിലെ സമാന ചിന്താഗതിക്കാരായ യുവാക്കളുടെ കൂട്ടായമയായ ബ്രദേഴ്സ് സാമൂഹ്യ  പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ബ്രദേഴ്സ് കൂട്ടായ്മ പ്രസിഡൻ്റ് സുനിൽ കുറഞ്ചേരി ജോയിൻ സെക്രട്ടറി ബിനീഷ് ജോസഫ് ,വൈസ് പ്രസിഡൻ്റ് സനൂപ് ടി.കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

No comments