Breaking News

ചെറുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ


ചെറുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. കൊച്ചുചുറയില്‍ ജിതിന്‍ രാജ് (23) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

പീഡനവിവരം കുട്ടി മാതാവിനെ അറിയിക്കുകകയും മാതാവ് ഇക്കാര്യം ക്ലാസ് ടീച്ചറുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മീന്തുള്ളിയിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുകയായിരുന്ന യുവാവു വിവരം അറിഞ്ഞതോടെ ഒളിവില്‍ പോയി.

തുടര്‍ന്നു ചെറുപുഴ എസ്‌ഐ എം.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായാണു പ്രതിയെ പിടികൂടിയത്

No comments