Breaking News

'കോവിഡ് മഹാമാരിയിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട തൊഴിലാളികളെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കുക ' സി ഐ ടി യു ബളാൽപഞ്ചായത്ത്‌ കൺവെൻഷൻ സമാപിച്ചു


 വെള്ളരിക്കുണ്ട് : കോവിഡ് മഹാമാരിയിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട തൊഴിലാളികളെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കുക, തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന ലേബർ കോഡ് നിയമങ്ങൾ  പിൻവലിക്കുക,

വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ വെള്ളരിക്കുണ്ടിൽ വച്ച് നടന്ന സി ഐ ടി യു ബളാൽ പഞ്ചായത്ത്‌ കൺവെൻഷൻ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു,

കൺവെൻഷൻ സി ഐ ടി യു കാസറഗോഡ് ജില്ലാ സെക്രട്ടറി പി ശാന്തകുമാരി, ഉൽഘാടനം ചെയ്തു, ശ്രീജേഷ് പി എസ്, അദ്ധ്യക്ഷത വഹിച്ചു,  ടി വി.തമ്പാൻ സ്വാഗതം പറഞ്ഞു, കെ ദിനേശൻ, കെ സി സാബു, ഇ ജെ ജേക്കബ് , എം കുഞ്ഞമ്പു, വി പ്രശാന്ത്,എന്നിവർ സംസാരിച്ചു, സി ഐ ടി യു ബളാൽ പഞ്ചായത്ത്‌ കമ്മിറ്റി  പ്രസിഡന്റ്‌ എം കുഞ്ഞമ്പു, സെക്രട്ടറി ഇ ജെ ജേക്കബ്, വൈസ് പ്രസിഡന്റ്‌ മാർ, ശ്രീജേഷ് പി എസ്, ഷേർലി ജോൺസൻ, ജോയിന്റ് സെക്രട്ടറിമാർ, പി നസീർ, ബിനിൽ ജോൺസൻ, ട്രെഷറർ, കെ കെ രവിന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു

No comments