Breaking News

യുവതിയെ അക്രമിച്ച് മാനഭംഗം ചെയ്ത കേസിൽ ഭീമനടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട്: ഭർതൃമതിയായ യുവതിയെ മാനഭംപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറും എളേരി സ്വദേശിയുമായ പി പ്രവീൺ (31) നെയാണ് വെള്ളരിക്കുണ്ട് എസ്ഐ എം പി വിജയകുമാർ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെള്ളരിക്കുണ്ടിൽ വാടക വീട്ടിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.  മാനഭംഗശ്രമത്തിനിടെ പ്രതിയുടെ ആക്രമത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടിയിരുന്നു. ഇതിന് മുൻപും നിരവധി തവണ ഫോൺ ചെയ്ത് ശല്യം ചെയ്തതായി പരാതിയിൽ പറയുന്നു. മേലിൽ ഫോൺ വിളിക്കരുതെന്ന് താക്കീതും ചെയ്തിരുന്നെങ്കിലും വീണ്ടും ശല്യം ചെയ്യാൻ വന്നതിനാലാണ് യുവതി  വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്.

No comments