Breaking News

ഡിവൈഎഫ്ഐ വയമ്പ്, നേരംകാണാതടുക്കം യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലാതല പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി


ഏഴാംമൈൽ: ഡിവൈഎഫ്ഐ വയമ്പ് നേരംകാണാതടുക്കം യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലാതല പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരവും ഉന്നത വിജയികളെ അനുമോദനവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. എസ്.എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ അനുമോദിച്ചു. സംഘാടക സമിതി കൺവീനർ വി. മഹേഷ്‌ സ്വാഗതവും ചെയർമാൻ സുരേഷ് വയമ്പ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഡി വൈ എഫ് ഐ ഏഴാംമൈൽ മേഖല സെക്രട്ടറി ശ്രീജിത്ത്‌ എടമുണ്ട, മേഖല പ്രസിഡന്റ്‌ മുരളി ഗുരുപുരം, എസ് എഫ് ഐ ഏരിയ സെക്രട്ടറി കിരൺ,യങ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി അജയ്കുമാർ, വായന ശാല പ്രസിഡന്റ്‌ രതീഷ് വി. വി എന്നിവർ സംസാരിച്ചു. നേരംകാണാതടുക്കം യൂണിറ്റ് സെക്രട്ടറി ജിൻസ് നന്ദിയും പറഞ്ഞു.പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരത്തിൽ കരീബിയൻ വയമ്പ് ഒന്നാം സ്ഥാനവും യുവശക്തി കുഞ്ഞിക്കൊച്ചി രണ്ടാം സ്ഥാനവും നേടി. മികച്ച ഗോളിയായി മിഥുൻ ബാലനെയും മികച്ച ഷൂട്ടർ ആയി സ്വാലിദിനെയും മത്സരത്തിൽ തിരഞ്ഞെടുത്തു. വിജയികൾക്ക് കോടോം ബേളൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ. എം. കുഞ്ഞികൃഷ്ണൻ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.

No comments