Breaking News

രാജ്മോഹൻ ഉണ്ണിത്താൻ എംപി മലയോരത്ത ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു


ചിറ്റാരിക്കാൽ: രാജ് മോഹൻ ഉണ്ണിത്താൻ എംപി മലയോര മേഖലയിലെ വിവിധ മഴ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കോളിച്ചാൽ ചെറുപുഴ മലയോര ഹൈവേയിൽ  കാറ്റാംകവല ചുരത്തിൽ ഇന്ന് രാവിലെ കെഎസ് ആർ ടിസി ബസും ബൈക്കും കൂട്ടി ഇടിച്ച്  ഒരാൾ മരിച്ച അപകടം ഉണ്ടായ സ്ഥലം എം പി സന്ദർശിച്ചു . അപകടത്തിൽ മരിച്ച ഈട്ടിത്തട്ട് സ്വദേശി കപ്പലുമാക്കൽ ജോഷിയുടെ വീടും എംപി സന്ദർശിച്ചു.
കോളിച്ചാൽ ചെറുപുഴ മലയോര ഹൈവേയിൽ  റോഡിന്റെ പാർശ്വഭിത്തി തകർന്ന കാറ്റാംകവല ചട്ടമല ജംഗ്ഷനിൽ എത്തി എംപി സ്ഥിതിഗതികൾ വിലയിരുത്തി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനിയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശവും എംപി സന്ദർശിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് കുത്തിയതോട്ടിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും എംപി ക്കൊപ്പമുണ്ടായിരുന്നു.


No comments