Breaking News

ദുരിത ഭൂമിയിൽ കരുതലിന്റെ സന്ദേശവുമായ് കെ എസ്‌ യു മാലോത്ത് കസബ കൂട്ടായ്മ ചുള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ ലഘുഭക്ഷണ പൊതികൾ കൈമാറി


മാലോം: കനത്ത മഴയും ഉരുൾ പൊട്ടലും മൂലം ജീവിതം ദുസഹമായിമാറിയ മാലോം ചുള്ളിയിലെ ഇരുപത് കുടുംബങ്ങൾ താമസിക്കുന്ന ദുരിതതാശ്വസ ക്യാമ്പ് ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. മഴക്കെടുതിയുടെ ദുരിതങ്ങൾ ക്യാമ്പിലുള്ളവർ അദ്ദേഹത്തോട് പങ്കു വെച്ചു. കെ എസ്‌ യു മാലോത്ത് കസബ കൂട്ടായ്മയുടെ കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ചു കൊണ്ട് ക്യാമ്പിൽ കഴിയുന്നവർക്ക് വേണ്ടി സ്വരൂപിച്ച ലഘു ഭക്ഷണ പായ്ക്കറ്റുകൾ പഞ്ചായത്ത്‌ അംഗത്തിന് ഡി സി സി സെക്രട്ടറി പി വി സുരേഷ്  കൈമാറി.വരും ദിവസങ്ങളിൽ കൂടുതൽ സഹായം എത്തിക്കാൻ ശ്രമിക്കുമെന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. മണ്ണിടിച്ചൽ ഉണ്ടായ സ്ഥലങ്ങളും മലവെള്ള പാച്ചിലിൽ കനത്ത നഷ്ടം നേരിട്ട പീയം ഡെക്കറേഷന്റെ ഓഫീസ് എന്നിവിടങ്ങളും സന്ദർശിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ, കൂട്ടായ്മ അംഗങ്ങളായ ഡാർലിൻ ജോർജ് കടവൻ,ജോമോൻ പിണക്കാട്ട് പറമ്പിൽ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ സോമേഷ് വള്ളിക്കടവ്, യൂത്ത് കോൺഗ്രസ്‌ ബാളാൽ മണ്ഡലം സെക്രട്ടറി അമൽ പാറത്താൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

No comments