Breaking News

അലീഷയുടെ പുഞ്ചിരി മായാതിരിക്കാൻ നമുക്ക് കൈകോർക്കാം അപൂർവ്വ രോഗത്തിന് ചികിത്സയിലാണ് വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ ഈ ആറുവയസുകാരി Ac/no: 00000041163788589 IFSC: SBIN 0071104


വെള്ളരിക്കുണ്ട്:  വേദനയില്ലാതെ അലീഷയ്ക്ക് കളിച്ചു പഠിച്ചു വളരാൻ സുമനസുകളുടെ കാരുണ്യം വേണം. വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ നിർദ്ധനകുടുംബത്തിലെ ആന്റണി സജിനി ദമ്പതികളാണ്ഏക മകൾ അലീഷയുടെ    കളിചിരികണ്ട് അവൾ വേദനയില്ലാതെ വളരുന്നത് കാണാൻ സുമനസ്സുകളുടെ കനിവ്തേടുന്നത്.


ആറു വയസ്സ് പൂർത്തി യായ ആന്റണി യുടെയുടെയും സജിനിയുടെയും ഏക മകൾ അലീഷയെ  അപൂർവ്വ രോഗം വേട്ടയാടുമ്പോഴും  അംഗണ വാടി യിൽ കളിചിരിയുടെ ലോകത്ത്‌ ആണ് അവൾ.

പ്രായം വച്ചു നോക്കിയാൽ 

 കളിച്ചും കഥപറഞ്ഞും ചിരിച്ചും ചിത്രം വരച്ചും, പാട്ടുപാടിയും കൂട്ടുകൂടിയും അലീഷ ഇപ്പോൾ രണ്ടാം ക്ലാസിൽ എത്തേണ്ടതാണ്. എന്നാൽ തന്നിലെ ആരോരുമറിയാത്ത രോഗമാണ് ഇപ്പോഴും അംഗണവാടിയിൽ തന്നെ കഴിയാൻ ഈ പൊന്നുമോൾ വിധിക്കപ്പെട്ടിരിക്കുന്നത്.


കഴിഞ്ഞ നാലു വർഷമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സതേടുന്ന അലീഷ കുന്നുംകൈ അംഗണവാടിയിലെ കൊച്ചു കൂട്ടുകാർക്കൊപ്പമാണ് തന്നിലെ വേദന മറക്കുന്നത്.

ജനിച്ചു ആറു മാസം പ്രായമാകുമ്പോഴാണ് അലീഷയെ അപൂർവ്വ രോഗം പിടികൂടുന്നത്.


വിട്ടു മാറാത്ത പനിയായിരുന്നു രോഗ ലക്ഷണം. പനിക്കൊപ്പം ശരീരത്തിൽ കുമിളകൾ കൂടി കണ്ടു തുടങ്ങിയതോടെ   ആന്റണിയും സജിനിയും ചേർന്ന്   അലീഷയെ  ആശുപത്രിയിൽ കൊണ്ടു പോയി.

ആദ്യം വെള്ളരിക്കുണ്ടിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലും കാണിച്ചു. കുറവ് തോന്നാത്ത തിനാൽ  മംഗലാപുരം ആശുപത്രിയിലേക്കും മാറ്റി. അവിടെ നിന്നുമാണ് അലീഷയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുന്നത്.


പനിക്കുമ്പോൾ ശരീരം തടിച്ചു വീർക്കുന്ന അപൂർവ്വരോഗമാണ് അലീഷയ്ക്ക് പിടിപ്പെട്ടിരിക്കുന്നത്. ശരീരം തടിച്ചു വീർക്കുകമാത്രമല്ല കൈകാലുകൾ മരവിച്ചും ശരീരം ചുരുങ്ങുന്നതും അപ്പോൾ സംഭവിക്കും.

വളരെ അപൂർവ്വം കുട്ടികളിൽ മാത്രം കാണുന്ന രോഗമാണ് അലീഷ എന്ന ആറുവയസ്സു കാരിക്ക് പിടിപ്പെട്ടിരിക്കുന്നത് എന്നും എത്രകാലം ചികിത്സ തുടരണമെന്നും പറയുവാൻ സാധിക്കില്ല എന്നും കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ മാർ പറയുന്നു.

ഇത് വരെ പത്ത്‌ ലക്ഷം രൂപ അലീഷയുടെ ചികിത്സയ്ക്കായി ആന്റണിയും സജിനിയും ചിലവഴിച്ചു.

ആനമഞ്ഞളിലെ വീട്ടിലെ കാലാവസ്ഥയിൽ അലീഷ തണുത്തു വിറയ്ക്കുന്നതിനാൽ ഇപ്പോൾ ആന്റണിയും സജിനിയും ഭീമനടി പ്ലാച്ചിക്കരയിൽ ഒരു വാടക വീട് തരപ്പെടുത്തിയാണ് കുട്ടിയെ പരിചരിക്കുന്നത്.

മാസത്തിൽ ഒരുതവണയാണ് ചികിത്സയ്ക്കായി മകളെ ഏറണാകുളത്തെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടത് എന്ന് ആന്റണിയും സജിനിയും പറയുന്നു. ഒരു ഇഞ്ചക്ഷന് 17000 രൂപയാണ് ചിലവ്. യാത്രാചിലവും മറ്റും കൂടി 20,000 രൂപയോളം ഓരോ മാസം ഈ നിർദ്ധനകുടുംബം മകളുടെ ചികിത്സയ്ക്കായി കണ്ടെത്തണം.

അടുത്ത തവണപോയാൽ എം. ആർ. ഐ. സ്‌കാനിങ്ങ് ഉൾപ്പെടെ ഉള്ളവ നടത്തണം. ഏക മകളുടെ വേദന മാറ്റാൻ ആന്റണിയും സജിനിയും സുമനസുകളുടെ സഹായം തേടുകയാണ്.

അലീഷ എന്ന ആറു വയസ്സുകാരിയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനു വേണ്ടി ചികിത്സാ സഹായകമ്മറ്റി എസ്. ബി. ഐ. യുടെ വെള്ളരിക്കുണ്ട് ശാഖയിൽ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.


 Ac/no: 00000041163788589

IFSC: SBIN 0071104 

UPI ID 9745076909@SBI



No comments