Breaking News

ജില്ലയിലെ സ്വയം തൊഴിൽ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റ് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്ക് എംപ്ലോയ്‌മെന്റ് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21നും 50നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും ഇരുപതിനായിരം രൂപവരെ സബ്‌സിഡിയും നല്‍കുന്ന കെസ്‌റു സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21നും 45നും മദ്ധ്യേ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ബാങ്ക് മുഖേന പത്ത് ലക്ഷം രൂപ വരെ വായ്പയും രണ്ട് ലക്ഷം രൂപവരെ സബ്‌സിഡിയും നല്‍കുന്ന മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 50നും 65നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന അമ്പതിനായിരം രൂപ വരെ വായ്പയും പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപവരെ സബ്‌സിഡിയും നല്‍കുന്ന നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി, വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട  കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി അമ്പതിനായിരം രൂപ പലിശ രഹിത വായ്പയും ഇരുപത്തി അഞ്ചായിരം രൂപ സബ്‌സിഡിയും നല്‍കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി, കടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21 നും 55 നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി അമ്പതിനായിരം രൂപ പലിശ രഹിത വായ്പയും ഇരുപത്തി അഞ്ചായിരം രൂപ സബ്‌സിഡിയും നല്‍കുന്ന കൈവല്യ സ്വയം തൊഴില്‍ പദ്ധതി എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം www.employment.kerala.gov.in എന്ന വെബ്‌സൈറ്റിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ലഭിക്കും.

ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഹോസ്ദുര്‍ഗ് -04672209068

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാസര്‍കോട്-04994255582

No comments