Breaking News

അതിഥിതൊഴിലാളികൾക്ക് വെള്ളരിക്കുണ്ടിൽ മെഡിക്കൽ ക്യാമ്പും, ഇ-രേഖ രജിസ്ട്രേഷനും നടത്തി പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷന്റെയും ആരോഗ്യവകുപ്പിന്റെയും വെള്ളരിക്കുണ്ട് കുടുംബക്ഷേമ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് മണ്ണൂർ ഓഡിറ്റോറിയത്തിൽ വെച്ച് വെള്ളരിക്കുണ്ട് പോലീസ്

 സ്റ്റേഷൻ പരിധിയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും,ഇ-രേഖ രജിസ്ട്രേഷനും നടന്നു. തൊഴിലാളികളുടെ സജീവ പങ്കാളിത്തത്തിൽ നടന്ന ക്യാമ്പിൽ  ആരോഗ്യ ബോധവൽക്കരണ സ്ലൈഡും വീഡിയോകളും പ്രദർശിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ എസ് ഐ റെജികുമാർ എം അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കൽ ഇൻസ്പക്ടർ ഓഫ് പോലീസ് രഞ്ജിത്ത് രവീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ തല അതിഥി തൊഴിലാളി മെഡിക്കൽ പരിശോധനാ ടീം മെഡിക്കൽ ഓഫീസർ ഡോ.സിറിയക് ആന്റണി .വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബ ആരോഗ്യകേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത് സി ഫിലിപ്പ് സംസാരിച്ചു.. സ്റ്റേഷൻ റൈറ്റർ മധു സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത് നന്ദിയും പറഞ്ഞു. നൂറോളം അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. ജീവിത ശൈലീ രോഗ പരിശോധനകളും നടത്തുകയുണ്ടായി.






No comments