Breaking News

'അവകാശങ്ങൾ അനുഭവിക്കലാണ് ജനാധിപത്യം' വെള്ളരിക്കുണ്ട് സാംസ്ക്കാരിക വേദിയുടെ 'സ്വതന്ത്രമാധ്യമ പ്രവർത്തനവും ജനാധിപത്യവും' സംവാദത്തിൽ വിഷയം അവതരിപ്പിച്ച് പ്രശസ്ത വാഗ്മി ഡോ.സെബാസ്റ്റ്യൻ പോൾ


വെള്ളരിക്കുണ്ട്: സ്വതന്ത്രരായി ജീവിക്കാനും പൗരാവകാശങ്ങൾ അനുഭവിക്കാനുമുള്ള അവസഥയാണ് ജനാധിപത്യമെന്ന്  ഡോ. എം.സബാസ്ററ്റ്യൻ പോൾ. വെള്ളരിക്കുണ്ട് സാംസ്ക്കാരിക വേദിയുടെ സ്വതന്ത്രമാധ്യമ പ്രവർത്തനവും ജനാധിപത്യവും സംവാദത്തിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടവുമായി കലഹിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വോട്ടുരേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് ഇന്ത്യൻ ജനാധിപത്യം ഒന്നാമത് എന്ന് അർഥമില്ല. ലോകത്തെ 180 രാജ്യങ്ങളെ റാങ്ക് ചെയ് ഇന്ത്യയുടെ സ്ഥാനം 142 ആണ്.ജനാധിപത്യം എന്നത് അഭിപ്രായ സ്വാതന്ത്ര്യമുൾപ്പെടെയുള്ള എല്ലാ സ്വാതന്ത്ര്യവും ഉൾക്കൊള്ളുന്നതാണ്.

2500 വർഷം മുമ്പ് മുതൽ ജനാധിപത്യം അറിയുന്ന വരാണ് മനുഷ്യ സമൂഹം . സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല. എല്ലാ അവകാശങ്ങളും അനുഭവിച്ച ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷനായിരുന്നു.  ബാബു കോഹിനൂർ, ഡാർളിൻ ജോർജ് , പി.പി.ജയൻ, ടി.സി. രാമചന്ദ്രൻ,  മനോജ് കുര്യൻ, ആന്റണി തുരുത്തിപ്പള്ളി, സിജോ ജോസഫ് , ഷോണി കെ.ജോർജ് ,  അലോഷ്യസ് ജോർജ്,  അരവിന്ദൻ പൊളിയപ്രം,  സാരംഗ് എന്നിവർ സംസാരിച്ചു.

No comments