Breaking News

ചിറ്റാരിക്കാൽ - ഭീമനടി റോഡിൻ്റെ ശോചനീയവസ്ഥ ; വെള്ളിയാഴ്ച ഭീമനടി മുതൽ നർക്കിലക്കാട് വരെ നടക്കുന്ന മനുഷ്യചങ്ങലക്ക് മുന്നോടിയായി വിളംബര വാഹനജാഥ നടത്തി


ഭീമനടി - ചിറ്റാരിക്കാൽ- ഭീമനടി റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിയ്ക്കണമെന്ന് ആവിശ്യപ്പെട്ട്  സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ (വെള്ളി) ഭീമനടി മുതൽ നർക്കിലക്കാട് വരെ മനുഷ്യചങ്ങല തീർക്കും. ഇതിന് മുന്നോടിയായി വിളംബര വാഹനജാഥ നടത്തി.  

മൂന്ന് വർഷമായി ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളും ,വിദ്യാർത്ഥികളും ദുരിതമനുഭവിക്കുകയാണ്.  ഭീമനടി വ്യാപാരഭവനിൽ നാട്ടുകാർ യോഗം ചേരുകയും സംയുക്ത സമര സമിതിക്ക് രൂപം കൊടുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നിന് റോഡ്  ഉപരോധം നടത്തി. നല്കിയ വാഗ്ദാനങ്ങൾ ഒന്നും അധികൃതർ പാലിക്കാത്തതിനാലാണ് പ്രത്യക്ഷ  സമരം നടത്തിയത്. മനുഷ്യചങ്ങലയ്ക്ക് മുന്നോടിയായി ഭീമനടി ,മാങ്ങോട് , ചെന്നടുക്കം ,എളേരിത്തട്ട്, നർക്കിലക്കാട് ടൗണുകളിലാണ് വിളംബര ജാഥ നടന്നത്. സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട്   ,  കൺവീനർ സോണി കാരിയ്ക്കൽ, സഖറിയാസ് തേക്കും കാട്ടിൽ പ്രസംഗിച്ചു.

No comments