Breaking News

'ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം ചെറുക്കുക': കെ.എസ്.ടി.എ ചിറ്റാരിക്കാൽ ഉപജില്ല സമ്മേളനം സമാപിച്ചു


എടത്തോട് : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള കേരളത്തിലെ ശ്രമങ്ങൾ ചെറുക്കണമെന്ന് കെ.എസ്.ടി.എ ചിറ്റാരിക്കൽ ഉപജില്ല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.  എസ് വി എം ജി യു പി എസ് എടത്തോട് ചേർന്ന സമ്മേളനത്തിൽ ഉപജില്ല പ്രസിഡൻറ് പി അനിതകുമാരി അധ്യക്ഷത വഹിച്ചു.

കെ കരുണാകരൻ രക്തസാക്ഷി പ്രമേയവും , പി അനിത അനുശോചന പ്രമേയവും  അവതരിപ്പിച്ചു. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു.  ജില്ലാ ജോയിൻ സെക്രട്ടറി കെ വി രാജേഷ് സംഘടനാ റിപ്പോർട്ടും ഉപജില്ല സെക്രട്ടറി കെ വസന്തകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൈജു സി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ , സുനിൽകുമാർ എം , സുരേന്ദ്രൻ , ടി വിഷ്ണു നമ്പൂതിരി, വികെ റീന, എം ബിജു, പി രവി , ജനാർദ്ദനൻ പി , പ്രമോദ് കുമാർ എ വി ,കെ വി നാരായണൻ ,കെ  കരുണാകരൻ എന്നിവർ സംസാരിച്ചു. പി എം ശ്രീധരൻ പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്  നിയന്ത്രിച്ചു.  സംഘാടകസമിതി

ചെയർമാൻ കെ സി സാബു  സ്വാഗതവും കൺവീനർ കെ കെ നാരായണൻ നന്ദിയും അറിയിച്ചു.


പുതിയ ഭാരവാഹികൾ

പ്രസിഡന്റ് : വി അനിതകുമാരി

സെക്രട്ടറി : കെ വസന്തകുമാർ

ട്രഷറർ : ഷൈജു സി

വൈസ് പ്രസിഡൻറ് മാർ : കെ കരുണാകരൻ , കെ പി അച്ചുതൻ , പി അനിത

ജോയിൻ സെക്രട്ടറിമാർ : ഭാഗ്യേഷ് കെ , മെയ്സൺ , സജിത ടി വി

വൈകിട്ട് 6 മണിക്ക് എടത്തോട് ചേർന്ന പൊതുസമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു

No comments