Breaking News

ലോകകപ്പിൽ വമ്പന്മാരെ തക‍ർത്ത് വീണ്ടും അട്ടിമറി ; ബ്രസീലിനെ തകർത്ത് ആഫ്രിക്കൻ 'കാമറൂൺ' പോർച്ചുഗലിന്റെ തകർത്ത് ഏഷ്യൻ 'കൊറിയ'




ദോഹ : ആദ്യറൗണ്ട് മത്സരങ്ങളുടെ അവസാന ദിവസവും ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല. ഇന്ന് നടന്ന ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ 2-1ന് തോല്‍പ്പിച്ച് ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലെത്തി.

അഞ്ചാം മിനിട്ടില്‍ റിക്കാര്‍ഡോ ഹോര്‍ത്തയിലൂടെ പോര്‍ച്ചുഗലാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 27-ാം മിനിട്ടില്‍ കിം യുംഗ് വോണിലൂടെ കൊറിയ സമനില പിടിച്ചെടുത്തു. ഇന്‍ജുറി ടൈമില്‍ ഹാംഗ് ഹീ ചാനാണ് കൊറിയയുടെ വിജയഗോള്‍ നേടിയത്. ഇതോടെ ഉറുഗ്വേയെയും ഘാനയെയും മറികടന്ന് കൊറിയ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ അവസാന 16ലെത്തിയത്.

മറ്റൊരു മത്സരത്തില്‍ ഘാനയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും കൊറിയയുടെ വിജയം ഉറുഗ്വേയുടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴിമുടക്കി. ഉറുഗ്വേയ്ക്ക് വേണ്ടി 26,32 മിനിട്ടുകളില്‍ ജോര്‍ജിയന്‍ ഡി അരാസ്‌കേയ്റ്റയാണ് ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ ഉറുഗ്വേ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും വാര്‍ പരിശോധിച്ച് റഫറി അത് നിഷേധിച്ചു. മറ്റൊരു ഏഷ്യന്‍ ടീമായ ജപ്പാനും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ സ്‌പെയിനിനെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായാണ് ജപ്പാന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ജപ്പാന്റെ വിജയത്തോടെ മുന്‍ ലോകചാമ്ബ്യന്‍മാരായ ജര്‍മ്മനി പുറത്തായി.

ഖത്ത‍‍ർ ലോകകപ്പിൽ വീണ്ടും അട്ടിമറികൾ തുടരുന്നു. ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ വീഴ്ത്തികൊണ്ട് കാമറൂണ്‍ വലകുലുക്കി. കാമറൂൺ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ വിന്‍സെന്റ് അബൗബക്കറാണ് 92ാം മിനുട്ടിൽ പ്രീ ക്വാര്‍ട്ടർ ഉറപ്പിച്ചിരിക്കുന്ന കാനറികളെ വീഴ്ത്തിയത്. ബ്രസീലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. കയ്യും കണക്കുമില്ലാതെ ഗോൾ അവസരങ്ങൾ കിട്ടിയ ബ്രസീലിന് ഒന്ന് പോലും വലയിലെത്തിക്കാനായില്ല. ഇരുടീമുകളും മികച്ച പ്രകടനമാണ് ആദ്യപകുതിയില്‍ കാഴ്ചവെച്ചത്. മത്സരം തുടങ്ങി ഏഴു മിനുട്ടാകുന്നതിന് മുമ്പ് ഇരുടീമുകളിലെയും ഓരേ താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു. 14-ാം മിനിറ്റിലാണ് ബ്രസീൽ ആദ്യ ഗോള്‍ ശ്രമം നടത്തിയത്. മാര്‍ട്ടിനെല്ലിയുടെ ഹെഡ്ഡര്‍ കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസി തട്ടിയകറ്റി. ബ്രസീല്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കാമറൂണ്‍ പ്രതിരോധം അതിനെ നേരിടുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് കണ്ടത്. 51ാം മിനുട്ടിൽ അൻഗ്യൂഷ്യയുടെ പാസിൽ അബൂബക്കർ അടിച്ച ഷോട്ട് ബ്രസീൽ പോസ്റ്റിനെ തൊട്ടടുത്ത് കൂടെ കടന്നുപോയി. 85-ാം മിനിറ്റില്‍ റാഫീന്യയുടെ ക്രോസില്‍ ബ്രൂണോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 89-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പെഡ്രോയും പാഴാക്കി. എന്നാല്‍ ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ അട്ടിമറിച്ചുകൊണ്ട് കാമറൂണ്‍ ഗോൾ നേടുകയായിരുന്നു. ഹെഡ്ഡറിലൂടെ അബൗബക്ക‍ർ കാമറൂണിനായി വലകുലുക്കി. ​ഗോൾ നേടിയതിന്റെ ആഹ്ലാദം ജഴ്‌സി ഊരി പ്രകടിപ്പിച്ച അബൗബക്കർ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. തൊട്ടു പിന്നാലെ കാനറികളുടെ തോൽവി സംഭവിച്ചു.




ഘാനയ്ക്ക് ഒരിക്കല്‍കൂടി ഉറുഗ്വെയുടെ മുന്നില്‍ പിഴച്ചു. നിര്‍ണായക മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്ബന്മാര്‍ക്ക് മുന്നില്‍ രണ്ട് ഗോളിന് തോറ്റതോടെ ടീം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പോയി. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ, പോര്‍ച്ചുഗലിനെ 2-1ന് അട്ടിമറിച്ചതോടെ ഉറുഗ്വെയും പുറത്തേക്ക്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി കൊറിയ പ്രീ ക്വാര്‍ട്ടറില്‍. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പോര്‍ച്ചുഗല്‍ ആറ് പോയിന്റുമായി ഒന്നാമത്.കൊറിയയുടെ ജയമാണ് ഉറുഗ്വെയെ കുടുക്കിയത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയ പുറത്ത്് പോവുമായിരുന്നു. ഉറുഗ്വെ അകത്തും. എന്നാല്‍ ഇഞ്ചുറി അത്ഭുതം സംഭവിച്ചു. ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ ആദ്യമായി മുന്നിലെത്തി. പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും.ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെ രണ്ട് ഗോളുകളാണ് ഉറുഗ്വെയ്ക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 26, 32 മിനിറ്റുകല്‍ലായിന്നു ഉറുഗ്വെ ഗോള്‍ നേടിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇത്രയും ഗോളുകള്‍ പോരായിരുന്നു. കൊറിയ രണ്ടാം ഗോളും നേടിയതോടെ ഉറുഗ്വെ പുറത്തേക്ക്.

No comments