Breaking News

പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


ജവഹർ നവോദയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തിലേക്ക് ആറാം ക്ളാസ്സിലേക്കുള്ള  പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കാസറഗോഡ് ജില്ലയിൽ സ്ഥിരതാമസവും ജില്ലയിലെ സ്കൂളുകളിൽ അഞ്ചാം തരത്തിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നവോദയ വിദ്യാലയ സമിതിയുടെ https://cbseitms.rcil.gov.in/nvs/?AspxAutoDetectCookieSupport=1എന്ന വെബ്സൈറ്റിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയ്യതി 31.01.2023

കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മികവുറ്റ വിദ്യാഭ്യാസ സ്ഥാപനമാണ് കാസർകോട്, ജവഹർ നവോദയ വിദ്യാലയം.

തികച്ചും സൗജന്യവും മികവാർന്നതുമായ വിദ്യാഭ്യാസം സമൂഹത്തിന്റെ നാനാതുറകളിലുള്ള കുട്ടികൾക്ക് ലഭ്യമാക്കുക എന്നതാണ് നവോദയ വിദ്യാലയങ്ങളുടെ ലക്ഷ്യം. ഈ വിദ്യാലയം  പെരിയയിൽ സ്ഥാപിതമായത് 1986 ലാണ്. അതിവിശാലമായ അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ, കളിസ്ഥലങ്ങൾ, സ്മാർട്ട്‌ റൂമുകൾ,സ്കിൽ സെന്റർ , ഹെൽത്ത് സെന്റർ, വിവിധ ലാബുകൾ, ഭക്ഷണാലയം തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. അക്കാദമിക, അക്കാദമികേതര മേഖലകളിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മികവിന്റെ  കേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു.

No comments