Breaking News

ഹിമാലയ യാത്രയ്ക്ക് ശേഷം ബുള്ളറ്റിൽ അന്താരാഷ്ട്ര യാത്രക്കൊരുങ്ങി വെള്ളരിക്കുണ്ടിലെ ലിബിനും ചീമേനിയിലെ നിതിനും


വെള്ളരിക്കുണ്ട്: ആദ്യ അന്താരാഷ്ട്ര റോഡ് യാത്രക്ക് തുടക്കമിട്ട് ലിബിനും നിതിനും ഇത്തവണ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ഭൂട്ടാൻ , നേപ്പാൾ , മ്യാൻമാർ ആണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ഇരുവരും മുൻപും ഇത്തരം സാഹസിക യാത്രകൾ നടത്തിയിട്ടുള്ളവരാണ് .

2021 ആഗസ്റ്റിൽ വെള്ളരിക്കുണ്ടിൽ നിന്ന് ബുള്ളറ്റിൽ യാത്ര ചെയ്‌ത് ഹിമാലയ പർവ്വതത്തിലെ കൽദുർഗ് ലെ പാസിൽ എത്തി KL 79 ഫ്ലാഗ് ഉയർത്തി ശ്രദ്ധ നേടിയിരുന്നു.

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ബിസിനസ് ചെയ്യുന്ന ലിബിൻ ഇത്തവണ യാത്ര ചെയ്യുന്നത് റോയൽ ഇൻഫെയ്ൽഡ് 450 സിസി ഹിമാലയൻ ബുള്ളറ്റിൽ ആണ്. സഹയാത്രികനായ നിതിനും  ചീമേനിയിൽ ബിസിനസ് നടത്തി വരികയാണ്. ഏകദേശം 35 ദിവസത്തോളം നീണ്ടു നിൽക്കുന്ന കഠിനമായ യാത്രയിൽ ബംഗാൾ , ആസാം, അരുണാചൽ പ്രദേശ് , മേഘാലയ , മണിപ്പൂർ ,സിക്കിം തുടങ്ങി നിരവധി നോർത്ത്- ഈസ്റ്റ് സംസ്ഥാനങ്ങൾ കൂടി സന്ദർശിക്കുന്നുണ്ട്.

യാത്രയിലെ രസകരമായ നിമിഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കുന്നുമുണ്ട് ഇരുവരും.

No comments