Breaking News

സയൻസ് ഓൺ വീൽസ് -സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം തുടങ്ങി ബളാന്തോട് ജി.എച്ച.്എസ്.എസിൽ ആരംഭിച്ച പ്രദർശനം കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്തു


കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെ.എസ്.സി.എസ്.ടി.ഇ) ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ഓണ്‍ വീല്‍സ് എന്ന പേരില്‍ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനം ആരംഭിച്ചു. ബളാന്തോട് ജി.എച്ച.്എസ്.എസില്‍ ആരംഭിച്ച പ്രദര്‍ശനം കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്  ഉദ്ഘാടനം ചെയ്തു. വിവിധ ശാസ്ത്ര പരീക്ഷണ പ്രദര്‍ശനത്തിലൂടെ കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയന്‍സ് ഓണ്‍ വീല്‍സ് വാഹനത്തിലെ ശാസ്ത്ര മോഡലുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലെയും  തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ രണ്ട് ദിവസം പ്രദര്‍ശിപ്പിക്കും. സന്ദര്‍ശനം നടത്തുന്ന സ്‌കൂളിലെ  തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ആശയങ്ങളിലും പരീക്ഷണങ്ങളിലും പരിശീലനം നല്‍കും.  പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ആശയങ്ങള്‍ വിശദീകരിക്കുകയും അതുവഴി  കുട്ടികളിലെ  ആശയവിനിമയശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ഓരോ ജില്ലയിലും പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സമീപത്തെ മറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സയന്‍സ് ഓണ്‍ വീല്‍സ് സന്ദര്‍ശിക്കാനാവും. രാവിലെ പത്തു മുതല്‍ വൈകിട്ട് 4.30 വരെയാണ്  പ്രദര്‍ശനം. പര്യടനം മാര്‍ച്ച് രണ്ടിന് തിരുവനന്തപുരം തോന്നയ്ക്കല്‍ ജി.എച്ച്.എസ്.എസില്‍ സമാപിക്കും.

ഉദ്ഘാടന ചടങ്ങില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.സുധീര്‍ അധ്യക്ഷനായി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.പുഷ്പകുമാരി, മെമ്പര്‍ അരുണ്‍ രംഗത്തുമല, കാര്‍ഷിക കോളജ് ഡീന്‍ പി.കെ.മിനി, പി.ടി.എ പ്രസിഡന്റ് കെ.എന്‍.വേണു, എം.സി.മാധവന്‍ എന്നിവര്‍ പങ്കെടുത്തു. സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശാസ്ത്രജ്ഞ ഡോ.നീതു ഭാസ്‌കര്‍ പരിപാടി വിശദീകരിച്ചു. ബളാന്തോട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ഗോവിന്ദന്‍ സ്വാഗതവും എച്ച്.എം.സി.കെ.രമേശന്‍ നന്ദിയും പറഞ്ഞു.

No comments