Breaking News

"ഭക്ഷ്യ സുരക്ഷയും ആരോഗ്യവും" വെള്ളരിക്കുണ്ടിൽ വ്യാപാരി പ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചേർന്ന് കാലികമായ ചർച്ച


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രവും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി "ഭക്ഷ്യ സുരക്ഷയും ആരോഗ്യവും " എന്ന വിഷയത്തിൽ ചർച്ച നടത്തി.  വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിസന്റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് ചർച്ച നയിച്ചു. ബാബു കെ സി സ്വാഗതവും  ആന്റണി കെ പി നന്ദിയും പറഞ്ഞു.



No comments