Breaking News

ഭക്തമനസ്സുകൾ ഒഴുകിയെത്തി... കുംഭമാസത്തിൽ അടുക്കളക്കുന്നിലമ്മയ്ക്ക് പൊങ്കാല നിവേദ്യം


വെള്ളരിക്കുണ്ട് :പതിവ് തെറ്റിച്ചില്ല. കുംഭ മാസത്തിൽ   അടുക്കളക്കുന്ന് ഭഗ വതി ക്ഷേത്രത്തിൽ  പൊങ്കാലനിവേദ്യം നടന്നു.

 ഭക്തമനസുകൾ ഒഴുകിയെത്തിയക്ഷേത്ര നടയിൽ  തന്ത്രി കക്കാട്ടില്ലത്ത്‌ നാരായണ പട്ടേരി  ക്ഷേത്ര ശ്രീ കോവിലിനു മുന്നിൽ അടുപ്പ് കൂട്ടി അടുക്കള കുന്നിലമ്മയ്ക് പൊങ്കാല നിവേദ്യ സമർപ്പണം നടത്തി..ബ്രഹ്മ ശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി പൊങ്കാല മാഹാത്മ്യം വിവരിച്ചു

വെള്ളിയാഴ്ച  രാവിലെ ഒൻപതരയോടെ ആരംഭിച്ച പൊങ്കാല നിവേദ്യ ചടങ്ങുകൾ ഉച്ച പൂജയോടെ സമാപിച്ചു. വ്രതശുദ്ധിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി എത്തിയ അമ്മമാർ ഉൾപ്പടെ 200 ഓളം പേരാണ് പൊങ്കാല അർപ്പിച്ചത്. ശനിയാഴ്ച  രാവിലെ മഹാ ഗണപതി ഹോമം, ഉഷ പൂജ, 8 ന് നവകം, ബിംബ ശുദ്ധി, നവകാഭിഷേകം, 10 ന് പറ നിറക്കൽ, 12 ന് മഹാപൂജ.വൈകുന്നേരം 5.30ന് ദീപാരാധന,  നിറമാല  തുടർന്ന് നടക്കുന്ന ശ്രീഭൂതബലി. ഉത്സവം. തിടമ്പ് നൃത്തം എന്നിവയോടെ   ഉത്സവാഘോങ്ങൾ സമാപിക്കും..

No comments