Breaking News

റോഡരികിലെ അടിഭാഗം തകർന്ന ബദാംമരം അപകട ഭീഷണി ഉയർത്തുന്നു ഒടയഞ്ചാൽ-പരപ്പ മലയോരപാതയിലെ പരപ്പക്കടുത്താണ് മരം സ്ഥിതി ചെയ്യുന്നത്


പരപ്പ: റോഡരികിലെ അടിഭാഗം തകർന്ന ബദാംമരം അപകടഭീഷണി ഉയർത്തുന്നു. ഒടയഞ്ചാൽ-പരപ്പ മലയോരപാതയിലെ പരപ്പക്കടുത്താണ് റോഡരികിലുള്ള വലിയ ബദാംമരം അപകടഭീഷണി ഉയർത്തിനിൽക്കുന്നത്. ഈ മരം അടിഭാഗം ദ്രവിച്ച് റോഡിലേക്ക് ചെരിഞ്ഞുകിടക്കുകയാണ്. ഇത് ഏത് നിമിഷവും കടപുഴകി വീഴുമെന്ന അപകടാവസ്ഥയിലാണുള്ളത്. മരം പൊട്ടിവീണാൽ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലായിരിക്കും ഇത് പതിക്കുക. ഇത് വൻ അപകടത്തിന് വഴിവെക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. മരം വീണാൽ ഇലക്ട്രിക് കമ്പിയും പൊട്ടിവീഴും. ഇതോടെ ഈ ഭാഗത്തെ നിരവധി വീടുകൾ ഇരുട്ടിലാവുകയും ചെയ്യും. അപകടാവസ്ഥയിലായി മരം മുറിച്ചുമാറ്റമെമന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

No comments