Breaking News

ശ്രീലങ്കക്കാരി നയോമി ഇനി ഭീമനടിയുടെ മരുമകൾ


ഭീമനടി: ഭീമനടി തയ്യിൽ ബേബി സിൽവി ദമ്പതികളുടെ മകൻ സച്ചിനും ശ്രിലങ്കയിലെ കൊളംബോയിൽ താമസിക്കുന്ന പരേതനായ വിജയതുംഗ മെറിൻ ദമ്പതികളുടെ മകൾ നയോമിയും തമ്മിലുള്ള വിവാഹം ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ നടന്നു. ഇരുവരും ദുബായിൽ മാക്ഡൊണാൾഡ് കമ്പനി ജീവനക്കാരാണ്. ശ്രീലങ്കയിൽ നിന്നും അമ്മയും സഹോദരങ്ങളും ബന്ധുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. കൊളംബോ എയർപോർട്ടിനു സമീപമാണ് നയോമിയുടെ കുടുംബം താമസിക്കുന്നത്.

No comments