Breaking News

വെള്ളരിക്കുണ്ട് സ്വദേശിയായ വെൽഡർ ബളാലിൽ കുഴഞ്ഞ് വീണു മരിച്ചു


വെള്ളരിക്കുണ്ട്: ബളാൽ മൂത്തപ്പൻമല കരിങ്കൽ ക്വാറിയിൽ വെൽഡിങ് ജോലിക്ക് പോവുകയായിരുന്ന യുവാവ് ബളാലിൽ കുഴഞ്ഞു വീണ് മരിച്ചു.

വെള്ളരിക്കുണ്ടിലെ ബിനുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വെള്ളരിക്കുണ്ടിലെ വീട്ടിൽ നിന്നും ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവേ ബളാലിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വെള്ളരിക്കുണ്ടിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഷീജയാണ് ഭാര്യ. രണ്ട് മക്കൾ

No comments