Breaking News

വെള്ളരിക്കുണ്ടിൽ നിന്നും പിടികൂടിയത് ഒട്ടേറെ കേസുകളുള്ള അന്തർ സംസ്ഥാന മോഷ്ടാവ് പല സ്ഥലങ്ങളിൽ പല പേരുകളിലായി മോഷണം


വെള്ളരിക്കുണ്ട്: കേരളത്തില്‍ അങ്ങോളമിങ്ങോളം പല പേരുകളില്‍ മോഷണം നടത്തുന്ന തിരുവനന്തപുരം വട്ടിയൂര്‍കാവ് മലമുകള്‍ മുളവുകാട് ബാഹുലേയന്‍ (58) ആണ് അറസ്റ്റിലായത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന റബ്ബര്‍ഷീറ്റ്, അടക്ക മോഷണ വുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ് ഐ വിജയകുമാര്‍ എം.പി നടത്തിയ അന്വേഷണമാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പല പേരുകളില്‍ താമസിച്ച് അതി വിദഗ്ദ്ധമായി മോഷണം നടത്തുന്ന പ്രതിയെ കുടുക്കിയത്. പ്രതിക്ക് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി 30 മോഷണ കേസുകള്‍ ഉണ്ട്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മങ്കയത്തു താമസിക്കുന്ന ജോളി ജോസഫിന്റെ വീട്ടില്‍ നിന്നും ജനുവരി 11 ന് രാത്രിയില്‍ നടന്ന റബ്ബര്‍ ഷീറ്റ് മോഷണം, കല്ലംചിറയിലെ നാസറിന്റെ വീട്ടില്‍ നടന്ന അടക്ക മോഷണം, പാത്തിക്കരയില്‍ മധുസൂദനന്റെ മലഞ്ചരക്ക് കടയില്‍ നടന്ന അടക്ക മോഷണം, നെല്ലിയറയില്‍ താമസിക്കുന്ന അബൂബക്കര്‍ എന്നയാളുടെ വീട്ടില്‍ നടന്ന റബ്ബര്‍ ഷീറ്റ് മോഷണം എന്നിവ നടത്തിയത് പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടിയ പോലിസ് സംഘത്തില്‍ എസ്.ഐ വിജയകുമാറിനെ കൂടാതെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഭാസ്‌കരന്‍ നായര്‍, എ.എസ്.ഐ രാജന്‍, സരിത, എസ്.സി.പി.ഒമാരായ നൗഷാദ്, രജി കുമാര്‍, സുന്ദരന്‍, ജലീല്‍, സി.പി.ഒമാരായ ബിജോയ്, സുധീഷ്, ജയരാജ് എന്നിവര്‍ ഉണ്ടായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

No comments