Breaking News

ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും വൃക്കയിലെ കല്ലുകൾ പൂർണമായി നീക്കിയില്ല, ആശുപത്രിക്കെതിരെ യുവാവ് ചെറുപുഴ സ്വദേശിയായ അലനാണ് പരാതിക്കാരൻ


ചെറുപുഴ: കിഡ്നി സ്റ്റോണിന് ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും മുഴുവന്‍ കല്ലുകളും നീക്കം ചെയ്തില്ലെന്ന പരാതിയുമായി യുവാവ്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ചെറുപുഴ സ്വദേശിയായ അലന്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരു കല്ല് നീക്കം ചെയ്യാതെ കിടന്നതിനാല്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ട അവസ്ഥയിലാണെന്നും യുവാവ് പറയുന്നു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെറുപുഴ സ്വദേശി 23 വയസുകാരന്‍ അലന്‍ ബിജു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കിഡ്നിയിലെ നാല് കല്ലുകള്‍ നീക്കം ചെയ്യാനായിരുന്നു ഇത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിന് പക്ഷേ വീണ്ടും കടുത്ത വേദന വന്നു. ഇതോടെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധിച്ചപ്പോഴാണ് ഒരു കല്ല് നീക്കം ചെയ്യാതെ കിടക്കുന്നതായി കണ്ടതെന്നാണ് പരാതി.

ചികിത്സാ പിഴവാണെന്ന് കാണിച്ച്‌ ആശുപത്രിക്കെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണിവര്‍. എന്നാല്‍ കല്ല് ബാക്കിയായിട്ടില്ലെന്നും തരികള്‍ കൂടിച്ചേര്‍ന്ന് നില്‍ക്കുന്നതാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുറച്ച്‌ ദിവസം കഴിയുമ്ബോള്‍ ഇത് മൂത്രത്തിലൂടെ പുറത്ത് പോകുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു

No comments