Breaking News

സബിൻ ജയിൽകടന്ന്‌ കോളേജിലെത്തും പരീക്ഷയെഴുതാൻ പാണത്തൂരിൽ നടന്ന കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട്‌ ജയിലിലാണ് സബിൻ


രാജപുരം : പഠിച്ചു ജോലി നേടണമെന്നായിരുന്നു സബിന് ആഗ്രഹം. അച്ഛന്റെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട്‌ ജയിലിലായതോടെ പരീക്ഷ എഴുതണമെന്ന സബിന്റെ ആഗ്രഹത്തിന്‌ കോടതി അനുമതി നൽകി. പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് പി വി ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ സീമന്തിനിക്കൊപ്പം മകൻ സബിനും (19) പ്രതിയായി ജയിൽ റിമാൻഡിലാണ്‌. ബുധൻ നടക്കുന്ന സർവകലാശാല പരീക്ഷ എഴുതുവാൻ കോടതി അനുമതി നൽകിയതോടെ സബിന്റെ തുടർപഠനത്തിന് വഴിയൊരുങ്ങി.
കാസർകോട് ഗവ. കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി സുവോളജി വിദ്യാർഥിയാണ്. കാസർകോട് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന സബിൻ വേനലവധിക്ക് വിട്ടിൽ എത്തിയപ്പോഴാണ്‌ അച്ഛന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ. പ്രതിയുടെ ജാമ്യപേക്ഷ പരിഗണിക്കേയാണ് അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌ (ഒന്ന്‌) എ മനോജ് ബുധൻ മുതൽ 25 വരെ നടക്കുന്ന എല്ലാ സെമസ്റ്റർ പരീക്ഷയും എഴുതാൻ അനുമതി നൽകിയത്‌. അഡ്വ. വിനയ് മാങ്ങാടാണ്‌ പ്രതിക്ക് വേണ്ടി ഹാജരായത്. ജയിലധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ട്‌ പഠിക്കാനാവശ്യമായ പുസ്തകങ്ങൾ എത്തിക്കാൻ നിർദേശിച്ചു. പൊലീസ് സുരക്ഷയിലായിരിക്കും സബിൻ കോളേജിലെത്തി പരീക്ഷ എഴുതുക.


No comments