Breaking News

700 ലിറ്റർ വാഷ് കണ്ടെടുത്ത് വാറ്റു കേന്ദ്രം തകർത്തു രണ്ടു പേർക്കെതിരെ ഹോസ്ദുർഗ് എക്‌സൈസ് കേസെടുത്തു


എടത്തോട്  : കശുമാവിന്‍ തോട്ടം പാട്ടത്തിനെടുത്ത് പാട്ടത്തിന്റെ മറവില്‍  വന്‍തോതില്‍ ചാരായം നിര്‍മ്മിച്ച് വില്‍പന നടത്തുന്ന രണ്ടു പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.സുജിത്തും പാര്‍ട്ടിയും ചേര്‍ന്ന് കേസ്സെടുത്തു. ഇന്നലെ വൈകുന്നേരത്തോടെ നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രവും 700 ലിറ്റര്‍ വാഷും പിടികൂടിയത്. കശുമാവിന്‍ തോട്ടം പാട്ടത്തിനെടുത്ത തായന്നൂര്‍ ആലത്തടി സ്വദേശി രാജന്‍, വളാപ്പാടി തമ്പാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.  രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബുരാജ്, പ്രസന്നകുമാര്‍ എന്നിവരുംഉണ്ടായിരുന്നു.

No comments