Breaking News

പോലീസുകാരെ വധിക്കാൻ ശ്രമിച്ച ലോറി കാലിച്ചാനടുക്കത്ത് കസ്റ്റഡിയിൽ


കാലിച്ചാനടുക്കം: മോഷ്ടിച്ച് കൊണ്ടുവരികയായിരുന്ന ടിപ്പർലോറിയെ പിടികൂടാൻ ശ്രമിച്ച പോലീസുകാരെ ഇടിച്ചുകൊല്ലാൻ ശ്രമിച്ച ടിപ്പർ ലോറിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.കാലിച്ചാനടുക്കം ടൗണിനടുത്ത് റോഡരികിലാണ് ലോറിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞദിവസം ചീമേനി എസ്ഐ പി.വി.രാമചന്ദ്രനെയും പോലീസുകാരെയും പോലീസ് ജീപ്പിനുമേൽ ഇടിച്ചുകയറ്റി കൊല്ലാൻ ശ്രമിച്ച ടിപ്പർലോറിയാണ് കാലിച്ചാനടുക്കത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വടകരയിൽ നിന്നും മോഷണം പോയ കെഎൽ 54 എ 1816 നമ്പർ ടിപ്പർ ലോറിയെ പിടികൂടാനായി ലോറിക്കുമുന്നിൽ പോലീസ് ജീപ്പ് കുറുകെയിട്ടപ്പോഴാണ് ടിപ്പർ ലോറികൊണ്ട് പോലീസ് ജീപ്പിലിടിച്ച് പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചത്. ലോറി മോഷ്ടിക്കുകയും പോലീസുകാരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

No comments