Breaking News

ദേശീയ വടംവലി: സുവർണ നേട്ടവുമായി ബാനത്തിന്റെ കുട്ടികൾ തമിഴ്നാടിൽ നടന്ന അണ്ടർ 15 പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ ചാമ്പ്യന്മാരായ കേരളാടീമിൽ അനാമിക ഹരീഷും, പി. ശ്രാവണയും


ബാനം: തമിഴ്നാട് നാമയ്ക്കലിൽ വെച്ചു നടന്ന അണ്ടർ 15 പെൺകുട്ടികളുടെ  വടംവലി മത്സരത്തിൽ കേരളം ചാമ്പ്യന്മാരായി.  സ്വർണ്ണ മെഡൽ നേടിയ  ടീമിലെ മുൻനിര താരങ്ങളായ ബാനം ജിഎച്ച്എസിലെ ചുണക്കുട്ടികൾ അനാമിക ഹരീഷും,  പി. ശ്രാവണയും  നാടിന് അഭിമാനമായി. കിഴക്കൻ മലയോര മേഖലയിലെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നും തുടർച്ചയായി രണ്ടാം തവണയാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ നേട്ടമുണ്ടാക്കിയത്. ഇരുവരും കഴിഞ്ഞ തവണ ജേതാക്കളായ ടീമിലും അംഗമായിരുന്നു.  സ്കൂളും നാടും ആഹ്ലാദത്തിലാണ്. അനാമികയേയും ശ്രാവണയേയും സ്റ്റാഫ് കൗൺസിൽ, പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി എന്നിവർ അഭിനന്ദിച്ചു.

No comments