ഷിറ്റോകൈ ഇന്റർ നാഷണൽ സ്പോർട്സ് കരാട്ടെയുടെ കളർ ബെൽറ്റ് ടെസ്റ്റ് ബിരിക്കുളം കാഞ്ഞിരപ്പൊയിൽ എന്നിവിടങ്ങളിൽ നടന്നു
ബിരിക്കുളം: ഷിറ്റോകൈ ഇന്റർ നാഷണൽ സ്പോർട്സ് കരാട്ടെയുടെ കളർ ബെൽറ്റ് ടെസ്റ്റ് കാഞ്ഞിരപ്പൊയിൽ, ബിരിക്കുളത്തും വെച്ച് നടത്തി ഷിറ്റോറിയു കരാട്ടെയുടെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും, എസ് എസ് എൽ സി ഉന്നത വിജയം നേടിയവർക്കും അനുമോദനം നൽകി. വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ആർട്സ് ആന്റ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പലും ബിരിക്കുളം ഇടവക വികാരിയുമായ ഫാദർ അഖിൽ മുക്കുഴിയിൽ നിന്നും കുട്ടികൾ സ്നേഹോപഹാരം ഏറ്റുവാങ്ങുകയും ഫാദർ കുട്ടികൾക്കു മധുരം നൽകി അനുമോദിക്കുകയും ചെയ്തു
No comments