ബിരിക്കുളം എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
ബിരിക്കുളം: ബിരിക്കുളം എ.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നടന്നു. പരപ്പ ബി.ആർ.സി ട്രയിനർ ജിതേഷ് കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. ഹരി ക്ലാസിക് അധ്യക്ഷനായി. വി.എൻ സുര്യകല, റീന വി.കെ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. സാഹിത്യ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു. ബിന്ദു എം.വി സ്വാഗതവും കിഷൻ എ.കെ നന്ദിയും പറഞ്ഞു
No comments