നരേന്ദ്രമോദി സർക്കാറിന്റെ ഒമ്പതാം വാർഷികം ; ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ ജനസമ്പർക്ക പരിപാടി നടത്തി
കള്ളാർ : നരേന്ദ്രമോദി സർക്കാറിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ ജനസമ്പർക്ക പരിപാടി നടത്തി ടൗണിലെ മുഴുവൻ വ്യാപാരികളെയും ഓട്ടോ ടാക്സി തൊഴിലാളികളെയും നേരിൽകണ്ട് ലഘുലേഖ വിതരണം ചെയ്യുകയും ഭരണ നേട്ടങ്ങൾ വിവരിക്കുകയും ചെയ്തു. സമ്പർക്ക പരിപാടി ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ റോയ് പറകളായി ഉദ്ഘാടനം ചെയ്തു പ്രമോദ് വർണ്ണം എ കെ മാധവൻ , ബാലകൃഷ്ണൻ നായർ , വിനീത് കൃഷ്ണകുമാർ, ശകുന്തള ബാലകൃഷ്ണൻ ,ഭാസ്കരൻ എ കെ ഗോപാലകൃഷ്ണൻ വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി
No comments