കിനാവൂർ ഗവ. ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് കരിപ്പത്തിന് യാത്രയയപ്പ് നൽകി
ചോയ്യങ്കോട്: കിനാവൂർ ഗവ. ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേഷ് കരിപ്പത്തിന് ജി എച്ച് ഡി കിനാവൂരിലെ യോഗ പരിശീലന അംഗങ്ങളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പി എം കുഞ്ഞിക്കോരൻ സ്വാഗതം പറഞ്ഞു രവീന്ദ്രൻ മാഷ് അധ്യക്ഷനായി ഉദ്ഘാടനവും ഡോക്ടർക്കുള്ള ഉപഹാര സമർപ്പണവും അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ശ്രീമതി മിസ്രിയ നിർവഹിച്ചു. എം പി കുമാരൻ പത്മനാഭൻ രാജൻ കൊടക്കൽ കുഞ്ഞികൃഷ്ണൻ മാഷ് ലക്ഷ്മി ടീച്ചർ കൗസല്യ ദിവ്യ പി വി സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു ഡോക്ടർ രാജേഷ് കരിപ്പത്ത് മറുപടി പ്രസംഗം നടത്തി. യോഗ ട്രെയിനർ ദിവ്യാ സി കെ നന്ദി രേഖപ്പെടുത്തി
No comments