പാമത്തട്ട് ക്വാറി അനുമതി; സിപിഎം നിലപാട് കാപട്യമെന്ന് കൊന്നക്കാട്ടെ പഞ്ചായത്ത് അംഗങ്ങൾ
കൊന്നക്കാട്: പാമത്തട്ടിൽ ക്വാറിക്ക് അനുമതി നൽകിയ ഗ്രാമപഞ്ചായത്ത് തീരുമാനം ഇരട്ടത്താപ്പ് ആണെന്ന സിപിഎമ്മിന്റെ നിലപാട് കാപട്യം ആണെന്ന് ബളാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സി. രഘുനാഥൻ, മോൻസി ജോയ് ,ബിൻസി ജയിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. അനുമതി നൽകിയ യോഗത്തിൽ പങ്കെടുത്ത രണ്ട് ഇടതുപക്ഷ അംഗങ്ങളും ക്വാറിക്ക് അനുകൂല നിലപാടിൽ ആയിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്വാറിക്ക് അനുമതി നൽകാനുള്ള യോഗത്തിൽ തങ്ങൾ മൂന്നുപേരും പുനഃ പരിശോധനാ ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇടതുപക്ഷ അംഗങ്ങൾ രണ്ടുപേരും അതിനോട് യോജിച്ചില്ല, സിപിഎം സിപിഐ അംഗങ്ങൾ മൗനം പാലിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ഇരട്ടത്താപ്പന്ന് വിമർശനം ഉന്നയിക്കുന്നവർ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു, കഴിഞ്ഞ മാർച്ച് മാസത്തിൽ ഏകകണ്ഠം ആയാണ് ക്വാറിക്കുള്ള അനുമതി നിഷേധിച്ചിരുന്നത് എന്ന കാര്യം ഓർമ്മിക്കണമെന്നും അവർ ആരോപിച്ചു.
No comments