ഇന്ധനടാങ്കർ മറിഞ്ഞ് അപകടമുണ്ടായ പാണത്തൂർ പരിയാരത്ത് ജില്ലാ കളക്ടർ സന്ദർശനം നടത്തി ഡീസൽ കലർന്ന കിണറുകളും സന്ദർശിച്ചു
ഇന്ധന ടാങ്കര്‍ മറിഞ്ഞ് കിണറുകളില്‍ ഡീസല്‍ കലര്‍ന്ന സാഹചര്യത്തില്‍ വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. നിലവില്‍ പഞ്ചായത്താണ് വെള്ളമെത്തിക്കുന്നത്. കിണറുകള്‍ ശുചിയാക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചയായി.
ടാങ്കര്‍ മറിഞ്ഞുണ്ടായ സംഭവത്തില്‍ ഇന്ധനക്കമ്പനിയില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. അപകടമുണ്ടായ സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും വേഗ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കാനും കളക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി.
No comments