പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ നിന്നുള്ള ഉപഭോക്തൃ ബോധവൽക്കരണ വാഹനം പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പ്രദർശനം നടത്തി
വെള്ളരിക്കുണ്ട് : ഉപഭോക്തൃ ബോധവൽക്കരണം ലക്ഷ്യമാക്കി പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണറേറ്റിൽ നിന്നുള്ള ഉപഭോക്തൃ ബോധവൽക്കരണ വാഹനം ഇന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പ്രദർശനം നടത്തി
പരിപാടിയിൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി സി റേഷനിംഗ് ഇൻസ്പെക്ടർമാരായ രാജീവൻ. കെ.കെ., ജാസ്മിൻ കെആന്റണി കമ്മീഷണറേറ്റിൽ നിന്നുള്ള പ്രമോദ് വി.ജെ എന്നിവർ പങ്കെടുത്തു.
പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് രജിത , കെ.വി അദ്ധ്യാപകരായ ടി.വി. സതിഷ് ബാബു, ബിജു തോമസ് എന്നിവർ നേതൃത്വം നൽകി.
അദ്ധ്യാപകരായ സ്മിത ആനന്ദ്, ഷീന .ടി എൽ, ലവ് ലിജോസ് , ജൻ ഷിത, സിന്ധു കെ വി , എന്നിവരും പങ്കെടുത്തു. സൈക്കോ സോഷ്യൽ കൗൺസിലർ വിദ്യാ വിയും പങ്കെടുഞ്ഞു
നാല് സെഷനുകളിലായി സ്കൂളിലെ 800 ൽ അധികം വിദ്യാർത്ഥികൾ വീഡിയോ പ്രദർശനത്തിൽ പങ്കാളികളായി.
No comments