Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കി ; തായന്നൂർ സ്വദേശിയായ പ്രതിക്ക് ഹൊസ്ദുർഗ് കോടതി അഞ്ചുവർഷം തടവിനും 15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു


കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതി തായന്നൂരിലെ കെ. അനിൽകുമാറിനെ (48) ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി അഞ്ചുവർഷം തടവിനും 15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും ജഡ്ജി സി. സുരേഷ്‌കുമാർ വിധിച്ചു.

കഴിഞ്ഞവർഷം ഫെബ്രുവരി അഞ്ചിന് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. 11 വയസ്സുള്ള പെൺകുട്ടിയെ ഇയാൾ താമസിക്കുന്നിടത്ത്് എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ ചന്തേര എസ്.ഐ. ടി.വി. പ്രസന്നകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ കോടതിയിൽ ഹാജരായി

No comments