വെള്ളരിക്കുണ്ടിൽ മണിപ്പൂരിനു വേണ്ടി പ്രതിഷേധ റാലി നടത്തി
വെളളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയ ഇടവക സമൂഹം മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിലും ന്യൂനപക്ഷ വേട്ടയാടലിലും പ്രതിഷേധിച്ച് ഇന്ന് രാവിലെ (30- 7- 23 ഞായർ ) ടൗണിൽ റാലി നടത്തി
പള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റിയശേഷം പള്ളി അങ്കണത്തിൽ ത്തന്നെ സമാപിച്ചു. ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, അസി. വികാരി ഫാ. തോമസ് പാണാംകുഴി ഇടവകാ കോ- ഓർഡിനേറ്റർ ജിജി കുന്നപ്പള്ളി , ജോസ് ഇലവുങ്കൽ ,ജോഷ്വാ ഒഴുകയിൽ ,ലോറൻസ് മുരിങ്ങത്തു പറമ്പിൽ,സാബു കാരിക്കൽ
ബിജോ തണ്ണിപ്പാറ സി. അനിത എഫ്. സി.സി ,സി. ജ്യോതി മലേപറമ്പിൽ ,മാതൃവേദി പ്രസിഡണ്ട് ജെസ്സി പനയ്ക്കാത്തോട്ടം എന്നിവർ നേതൃത്വം നലകി നൂറുകണക്കിന് ഭക്ത ജനങ്ങൾ റാലിയിൽ പങ്കെടുത്തു.
No comments