വെള്ളരിക്കുണ്ട് പൗരാവലിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുശോചന സമ്മേളനം നടത്തി
വെള്ളരിക്കുണ്ട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സാന്നിധ്യത്തിൽ അനുസ്മരണ സമ്മേളനം നടന്നു. എം.പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബളാൽ പ്രസിഡണ്ട് ഇൻ ചാർജ് രാധാമണി, സാബു കാക്കനാട്, ബാബു കോഹിനൂർ, കുഞ്ഞിക്കണ്ണൻ ബളാൽ, ഇസഹാക്ക് കെ കെ, ടിപി രാഘവൻ, ചന്ദ്രൻ വിളയിൽ, ബിജു തുളിശ്ശേരി, കെ ടി സ്കറിയ, അലക്സ് നെടിയകല, ആൻഡക്സ് കളരിക്കൽ, കെ ടി നന്ദകുമാർ, തോമസ് ചെറിയാൻ, മധുസൂദനൻ കൊടിയംകുണ്ടിൽ, ഗിരീഷ് ഇ എൻ, കെ എ സാലു, പ്രിൻസ് പ്ലാക്കൽ, എൻ ടി വിൻസന്റ് , ജോസ് മണിയങ്ങാട്ട്, സിജു തെക്കേക്കര, ഡാജി ഓടയ്ക്കൽ, സിബിച്ചൻ പുളിങ്കാല എന്നിവർ പ്രസംഗിച്ചു
No comments