പഴമയുടെ സ്മരണകൾ ഉയർത്തി ബാനം ഗവൺമെൻറ് ഹൈസ്കൂളിൽ കാർഷികോപകരണ പ്രദർശനം
ബാനം : പഴയകാല കാർഷിക വൃത്തികൾ, കാർഷിക രീതികൾ, കാർഷികോപകരണങ്ങൾ എന്നിവ പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനായി ബാനം ഗവൺമെൻറ് ഹൈസ്കൂളിൽ കാർഷികോപകരണ പ്രദർശനവും കർഷക സംവാദവും സ്കൂൾ പച്ചക്കറി തോട്ടം വിത്തിടീൽ പരിപാടിയും നടന്നു. കർഷക ദിനാചരണത്തിന്റെ ഭാഗമായി ഹരിതസേന, നല്ലപാഠം യൂണിറ്റ്, സീഡ് ഹരിതസേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പഴയകാല കാർഷിക ഉപകരണങ്ങളായ കലപ്പ, നിലം തല്ലി, കൊരമ്പ, തണടുപ്പ,ഏറ്റുപാനി, കാളമണി, തട്ട, മന്ത്, പറ, ചെമ്പുകുടം, അടിച്ചൂറ്റി, നാഴി, തെരിയ, ഉലക്ക, തഴയോലപ്പായ, പാളത്തൊപ്പി, കട്ടപ്പെട്ടി, പരുവ മുതലായവ കുട്ടികളിൽ കൗതുകമുണർത്തി. കാർഷികോപകരണ പ്രദർശന മേളയുടെ ഉദ്ഘാടനം പി.ടി. എ. പ്രസിഡണ്ട് കെ. എൻ. അജയൻ, സ്കൂൾ പച്ചക്കറി തോട്ടം വിത്ത് നടീൽ പരിപാടിയുടെ ഉദ്ഘാടനം പഴയകാല കർഷകനായ കെ. ടി. ദാമോദരൻ എന്നിവർ നിർവഹിച്ചു. എസ്. എം.സി വൈസ് ചെയർമാൻ പാച്ചേരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഞ്ജയൻ മനയിൽ, സീഡ് കോഡിനേറ്റർ പി.കെ. ബാലചന്ദ്രൻ, നല്ലപാഠം ടീച്ചർ കോഡിനേറ്റർ കോഡിനേറ്റർ അനിത മേലത്ത്, കെ.എൻ. ഭാസ്കരൻ, കെ. ഭാഗ്യേഷ് , വി.വി. പ്രിയ, കെ. രജിത എന്നിവർ നേതൃത്വം നൽകി.
No comments