മിഷൻ ഇന്ദ്രധനുസ്: പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു
വെള്ളരിക്കുണ്ട്: ഗർഭിണികൾക്കും കുട്ടികൾക്കുംഊർജ്ജിത രോഗ പ്രതിരോധ കുത്തിവയ്പ് പരിപാടിയായ മിഷൻ ഇന്ദ്രധനുസിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി അധ്യക്ഷനായി. പബ്ളിക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ്, ജൂ ഹെൽത്ത് ഇൻസ്പെക്ടർ നിരോഷ വി, ജൂ പബ്ളിക്ക് ഹെൽത്ത് നഴ്സ് ഷൈനി ഇ ജെ സംസാരിച്ചു. പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വിട്ടു പോയ ഗർഭിണികളെയും കുട്ടികളെയും കണ്ടെത്തി ബോധവൽകരിച്ച് പ്രതിരോധ കുത്തിവയ്പ് നൽകുന്ന പരിപാടിയാണ് മിഷൻ ഇന്ദ്രധനുസ് ആദ്യഘട്ടം ഓഗസ്റ്റ് 12 ന് പൂർത്തീകരിക്കും.
No comments