ജില്ലയിലെ ഏറ്റവും മികച്ച ജൈവ കർഷകയ്ക്കുള്ള അക്ഷയശ്രീ അവാർഡ് കൊളത്തൂർ നിടുവോട്ട് സ്വദേശി ശ്രീവിദ്യക്ക്
കാസർകോട് : സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച ജൈവ കർഷകയ്ക്കുള്ള അക്ഷയശ്രീ അവാർഡ് കൊളത്തൂർ നിടുവോട്ട് സ്വദേശി എം ശ്രീവിദ്യയ്‌ക്ക്.
കാസർകോട് മികച്ച ജൈവ കർഷകയ്ക്കുള്ള അവാർഡാണിത്. അമ്പതിനായിരം രൂപയും ഉപഹാരവും അടങ്ങുന്നതാണിത്. 2022ലെ സംസ്ഥാന സർക്കാരിന്റെ യുവകർഷക അവാർഡ് ശ്രീവിദ്യയ്‌ക്ക് ലഭിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ പരിപാടിയിൽ ഇസ്രയേൽ സന്ദർശിച്ച കർഷകടീമിലിടം പിടിക്കാനും ശ്രീവിദ്യക്ക് കഴിഞ്ഞു.
അഞ്ച് ഏക്കറോളമാണ് ശ്രീവിദ്യയുടെ കൃഷി സ്ഥലം. ആവശ്യമായ വളം പശുക്കളിലൂടെയും മീൻ –-കോഴി വളർത്തലിലൂടെയും സംഭരിക്കുന്നു. ഇതോടൊപ്പം വീട്ടിലേക്കാവശ്യമായ പാൽ, മുട്ട, മീൻ എന്നിവയും ലഭിക്കുന്നു. സീസൺ സമയങ്ങളിൽ തണ്ണിമത്തൻ കൃഷി ചെയ്ത് എഴ് ടൺ വിൽപ്പന നടത്തിയിരുന്നു. ശാസ്ത്രീയമായ ജൈവകൃഷിയാണ് ചെയ്യുന്നതെന്നും നല്ല വിളവ് കിട്ടുന്നുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു. ഇപ്പോൾ ഇസ്രായേലിൽനിന്ന് പഠിച്ച ആധുനിക കൃഷി രീതികൾ നടപ്പിലാക്കുകയാണ് ശ്രീവിദ്യ.
No comments