Breaking News

പരപ്പ മൂലപ്പാറ അംഗൻവാടിയുടെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരം വിവിധ പരിപാടികളോടെ നടത്തി


പരപ്പ : ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണവുമായി ബന്ധപ്പെട്ട് വിവിധങ്ങൾ ആയ പരിപാടികളോട് കൂടെ സംഘടിപ്പിച്ചു. മൂലപ്പാറ അംഗൻവാടിയുടെ  നേതൃത്വത്തിൽ ആണ് ഒരാഴ്ച്ച നീണ്ടു നിന്ന പരിപാടികൾ സംഘടിപ്പിച്ചത്. ഒന്നാം ദിവസം ഉത്ഘാടന പരിപാടികളോട് കൂടെ മൂലയൂട്ടലുമായി ബന്ധപ്പെട്ട അവബോധം വളർത്തിക്കോണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. സമാപന ദിവസം ആയ ഓഗസ്റ്റ് 7 ന് ഗർഭിണികളിൽ കണ്ട് വരുന്ന വിളർച്ച എന്ന വിഷയത്തിൽ ചായോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗൺസിലർ അജിത ബോധവൽക്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പരിപാടിയോട് അനുബന്ധിച്ചുകൊണ്ട് അംഗൻവാടിയുടെ നേതൃത്വത്തിൽ പോഷകാഹാരങ്ങളുടെ പ്രദർശനവും മറ്റു പരിപാടികളും സംഘടിപ്പിച്ചു. ഒരാഴ്ച്ച നീണ്ടു നിന്ന വിവിധ പരിപാടികളിൽ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, നാട്ടുകാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടികൾക്ക് അംഗൻവാടി വർക്കർ ശ്രീകല, ഹെൽപ്പർ രാധ എന്നിവർ മേൽനോട്ടം വഹിച്ചു. ഇത്തരത്തിൽ ഒരു പരിപാടി ഒരേസമയം വിനോദവും അറിവും വളർത്താൻ സഹായിച്ചു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

No comments