Breaking News

ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥികൾ ജലാശയത്തിൽ മരിച്ച നിലയിൽ


പാലക്കാട്: ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.

സെബിൻ സജി ഡിഗ്രി വിദ്യാർത്ഥിയും, അനില പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്. കാൽ വഴുതി വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാനായി എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, തൂവൽ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിദ്യാര്‍ത്ഥികളുടെ ചെരുപ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ രാത്രി 12 മണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

No comments