ഹിരോഷിമ-നാഗസാക്കി ദിനാചരണം; ലോകസമാധാനത്തിനായ് ബളാൽ സ്ക്കൂളിൽ സമൂഹചിത്രരചന നടത്തി
ബളാൽ: ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ബളാൽ ഗവ.ഹയർ സെക്കൻ്റ്റി സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധഭീകരതയ്ക്കെതിരെ സമൂഹചിത്ര രചന പ്രദർശനം സംഘടിപ്പിച്ചു. പ്രഥമാധ്യാപിക ബിന്ദു ജോസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വസന്തകുമാർ കെ, സോഷ്യൽ സയൻസ് അധ്യാപിക ജയശ്രീ പി.എൻ, ടീന ലോറൻസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ ഋതുനന്ദ സി, വിഷ്ണു കെ അതുൽ കെ, വൈശാലി, രാംനന്ദ്, ഋഷികേശ്, മഷേഷ്, ദേവജ് വൈഗ മീരജ അഭിന ശിവന്യ അമാന തുടങ്ങിയ വിദ്യാർത്ഥികൾ ചിത്രരചനയിൽ പങ്കെടുത്തു
No comments