'കൊഴുമ്മൽ രാജീവൻ' ഒരു വരവ് കൂടി വരും ! രതീഷിന്റെ പുതിയ ചിത്രത്തിലും ചാക്കോച്ചൻ കഥാപാത്രം
കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ നായകന്‍ കൊഴുമ്മല്‍ രാജീവന്‍. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ചാക്കോച്ചന്‍ ഈ ചിത്രത്തിലെ പ്രകടനത്തിന് നേടിയിരുന്നു. ഈ കഥാപാത്രം ഒരിക്കല്‍ക്കൂടി വന്നാലോ? പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തിയേക്കാവുന്ന ആ ചിന്ത ഇപ്പോഴിതാ യാഥാര്‍ഥ്യമാവുകയാണ്. ന്നാ താന്‍ കേസ് കൊട് ഒരുക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ ചാക്കോച്ചന്‍ കഥാപാത്രവും എത്തുന്നത്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ സ്പിന്‍ ഓഫ് ആയ സുരേശന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍റെ കൊഴുമ്മല്‍ രാജീവനും ഭാഗഭാക്കാവുക. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവനും ചിത്ര നായരും അവതരിപ്പിച്ച സുരേഷനും സുമലതയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്നുവരികയാണ്. ചിത്രീകരണസംഘത്തിനൊപ്പം കുഞ്ചാക്കോ ബോബനും ജോയിന്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ന്നാ താൻ കേസ് കൊട് റീലീസ് ആയതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നാണ് ചാക്കോച്ചൻ ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. വാർഷികം സെറ്റിൽ കേക്ക് മുറിച്ച് അണിയറ പ്രവർത്തകർ ആഘോഷിച്ചു.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍. രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ കെ കെ മുരളീധരൻ, എഡിറ്റർ ആകാശ് തോമസ്, മ്യൂസിക് ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ, ആർട്ട് ഡയറക്ഷൻ ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ലിറിക്സ് വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം സുജിത്ത് സുധാകരൻ, മേക്കപ്പ് ലിബിൻ മോഹനൻ, സ്റ്റണ്ട്സ് മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫേഴ്‌സ് ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
No comments