മുള്ളേരിയ കർമംതോടി ബസ് അപകടം ; പരിക്കേറ്റവരെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കാടകം : കർമംതോടി ടൗണിൽ ബസ് മരത്തിലിടിച്ച് ഡ്രൈവർക്കും രണ്ട് യാത്രികർക്കും പരിക്ക്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. കാടകം കൂമ്പാളയിൽനിന്ന് പൈക്ക നെല്ലിക്കട്ട റോഡിലൂടെ കർമംതോടി വഴി മുള്ളേരിയയിലേക്ക് പോകുകയായിരുന്ന സെന്റ് മേരീസ് ബസാണ് അപകടത്തിൽപെട്ടത്. കർമംതോടിയിൽ സംസ്ഥാനപാതയിലേക്ക് കയറവെ ബസ് ഓവുചാലിലേക്ക് ഇറങ്ങി.
അതോടെ നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് അമിതവേഗതയിൽ കർമംതോടി റേഷൻ കടയ്ക്ക് മുന്നിലെ മരത്തിൽ ഇടിച്ചുനിന്നു. ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതിനിടയിൽ കുരുങ്ങിയ ഡ്രൈവർ ബെള്ളൂർ സ്വദേശിയെ നാട്ടുകാരാണ് കാസർകോട് ആശുപത്രിയിലെത്തിച്ചത്. ഇവരെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ബെള്ളൂർ നെട്ടണിഗെയിലെ ശരത്തിന്റെ പരിക്ക് ഗുരുതരമാണ്. നാലുപേരാണ് ബസ്സിലുണ്ടായിരുന്നത്.
കണ്ടക്ടർക്ക് പരിക്കില്ല. മുള്ളേരിയയിൽ പെട്ടിക്കട നടത്തുന്ന കാറഡുക്ക നെച്ചിപ്പടുപ്പിലെ ബാലന് നിസാര പരിക്കേറ്റു. ട്യൂഷന് പോവുകയായിരുന്ന കാറഡുക്ക സ്കൂളിലെ വിദ്യാർഥി മുണ്ടോൾ ജങ്ഷനിലെ ആര്യയ്ക്ക് മൂക്കിനാണ് പരിക്ക്. --കാസർകോട് –- -കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന ബസ്സിന്റെ അദ്യട്രിപ്പായിരുന്നു.
No comments